Tuesday 23 October 2018

അക്ഷരപ്പൂമഴ

0 comments
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് പൂമഴ പുസ്തക പരമ്പരയിലെ മൂന്നാമത്തെ സെറ്റ് പുസ്തകങ്ങള്‍ പുറത്തിറക്കുകയാണ്. പുസ്തകപ്പൂമഴ, അക്ഷരപ്പൂമഴ എന്നിവയാണ് ഈ പരമ്പരയിലെ ആദ്യ സെറ്റുകള്‍. രണ്ടിലും കൂടി 50 പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഓരോ സെറ്റുകളും പതിനയ്യായിരത്തിലധികം കോപ്പികളാണ് വിറ്റുപോയത്. കുട്ടികള്‍ രസിച്ചു വായിക്കുന്ന ഭാഷ, കണ്ടു മതിമറക്കുന്ന ചിത്രങ്ങള്‍ എന്നിവയാണ് പൂമഴ പരമ്പരയിലെ പുസ്തകങ്ങളുടെ പ്രത്യേകതകള്‍. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഈ പുസ്തകങ്ങളെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു എന്നതാണ് അനുഭവം. അക്ഷരപ്പൂമഴയുടെ രണ്ടാം സഞ്ചികയാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ശരാശരി 24 പേജുകളുള്ള ഇരുപത് പുസ്തകങ്ങളാണ് ഇതിലുള്ളത്. വരികള്‍ക്കൊപ്പമോ അതിലധികമോ വരകള്‍ക്ക് പ്രാധാന്യമുണ്ടാവും. കുട്ടികള്‍ പരസ്പരം സ്‌നേഹിക്കണം, നല്ല മനുഷ്യരാവണം, ശാസ്ത്രബോധവും സ്ത്രീ പുരുഷ സമത്വ ബോധവും ഉള്ളവരായി വളരണം. അതിനായി ചുറ്റുപാടുകള്‍ മനസ്സിലാക്കുക, പ്രകൃതിയെ അറിയുക, പ്രകൃതിയുടെ പാരസ്പര്യമറിയുക, അവരില്‍ ചിന്തയുണര്‍ത്തുക, ഭാവനയുണര്‍ത്തുക, പ്രതികരണ മനോഭാവം വളര്‍ത്തുക, വിവേചനങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായ മനസ്സുറപ്പിക്കുക, ജനാധിപത്യബോധം സൃഷ്ടിക്കുക ......പൂമഴ പുസ്തകങ്ങളുടെ സവിശേഷതകള്‍ ഇങ്ങനെ പോവുന്നു. പുസ്തകപ്പൂമഴയും അക്ഷരപ്പൂമഴയും സ്വീകരിച്ചതുപോലെ അക്ഷരപ്പൂമഴയുടെ രണ്ടാം സഞ്ചികയും സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഡമ്മി 1/6 സൈസില്‍ അഞ്ഞൂറോളം പേജ് വരുന്ന ഈ പുസ്തകസെറ്റിന് 1200 രൂപയാണ് മുഖവില. പ്രിപബ്ളിക്കേഷന്‍ വില 750 രൂപയാണ്. ആഗസ്റ്റ് 30 വരെ പണം അടയ്ക്കാം. സെപ്റ്റംബര്‍ അവസാനത്തോടെ പുസ്തകം തപാലില്‍ അയച്ചുതരുന്നതാണ്. താല്പര്യമുള്ളവര്‍ publicationkssp@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌
Test Your Hunger IQ