കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്നപുസ്തകമാണ് 'ഉയിര്‍നീര്‍'.
വെള്ളത്തിന്റെ രാസ - ഭൗതിക - ജൈവ ഗുണങ്ങള്‍പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ വെള്ളവുംപ്രകൃതിയും, ജലമലിനീകരണവും നിവാരണവുംവെള്ളത്തിന്റെ ഉപയോഗവും ദുരുപയോഗവുംവെള്ളത്തെ സംബന്ധിച്ചുള്ള നിയമങ്ങള്‍,വെള്ളത്തിന്റെ രാഷ്ടീയം, ആഗോള ഉപയോഗംതുടങ്ങി അപരിമേയമായ ജലത്തെപ്പറ്റി അറിയേണ്ടപ്രധാനപ്പെട്ടവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഡോ. എ. അച്യുതന്‍, പ്രൊഫ കെ.എം. ഉണ്ണികൃഷ്ണന്‍നമ്പീശന്‍, ഇ. അബ്ദുള്‍ ഹമീദ് എന്നിവര്‍ ചേര്‍ന്നാണെഴുതിയിരിക്കുന്നത്. ക്രൗണ്‍ 1/4 സൈസില്‍ 250 ല്‍ അധികം പേജുകളുള്ള ഈ പുസ്തകം ജൂലൈമാസത്തില്‍ പ്രസിദ്ധീകരിക്കും. 300 രൂപ മുഖലവിലയുള്ള പുസ്തകംപ്രീപബ്ലിക്കേഷന്‍ നിരക്കില്‍ 225 രൂപയ്ക് ലഭിക്കും.
ജില്ലകളിലെ പരിഷദ്ഭവനുകളിലോ, പരിഷത്ത് പ്രവര്‍ത്തകരുടെ പക്കലോപണം ഏല്‍പ്പിക്കാം.
എം.ഒ/ഡി.ഡി അയയ്കുന്നവര്‍ക്ക് തപാലില്‍ പുസ്തകം എത്തിച്ചുനല്‍കും.
വിലാസം
ട്രഷറര്‍,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,
പരിസരകേന്ദ്രം,
തൃശൂര്‍ - 4
ഫോണ്‍ -0487-2381084, 9446382813
ഇ-മെയില്‍ publicationkssp@gmail.com