Monday 24 June 2019

തുടർച്ചയായി ഇരിക്കുന്നവരാണോ? ഈ വ്യായാമങ്ങൾ ശീലിച്ചോളൂ......

0 comments
മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലിചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അറിയാമോ? തുടർച്ചയായുള്ള ഇരിപ്പ് ശരീരം വഴങ്ങാതിരിക്കാൻ കാരണമാകും. എന്നാൽ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മാംസപേശികൾക്ക് അയവുവരുത്താൻ ലളിതമായ ഈ അഞ്ചു വ്യായാമങ്ങൾ സഹായിക്കും.

1) പാദം നിലത്ത് പൂർണമായും ഉറപ്പിക്കുക. ഇടുപ്പ് മുന്നോട്ടും പിന്നോട്ടും പതുക്കെ വളയ്ക്കുക. പല തവണ ഇത് ആവർത്തിക്കുന്നതിലൂടെ പേശികൾക്ക് അയവ് ലഭിക്കും

 2) വലതുമുട്ട് ഉയർത്തി, ഇടതുകാലിന്റെ മുകളിൽ വെക്കുക. വലതുഭാഗത്തേക്ക് ഇടുപ്പ് തിരിക്കുക. ഇത് എതിർദിശയിലും ആവർത്തിക്കുക.

3) കസേരയുടെ അറ്റത്തേക്ക് ഇരിക്കുക. ഉപ്പൂറ്റി മാത്രം നിലത്തു മുട്ടുന്ന രീതിയിൽ ഇരുകാലുകളും വിടർത്തുക. വലതുകാൽമുട്ട് ഉയർത്തി ഇടതുകാൽമുട്ടിൽ വെക്കുക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. തുടയുടെ പിൻവശത്തെ ഞരമ്പുകൾക്ക് ആശ്വാസം തോന്നുന്ന വരെ ചെയ്യുക.

4) ഇരുകൈകളും കഴുത്തിനു മുകളിൽ, തലയ്ക്കു പിന്നിലായി ചേർത്തുപിടിക്കുക. വലതു ചെവി, വലതു തോളിലേക്കു ചരിക്കുക, തിരികെ നേരെയാക്കുക. ഇടത്തേക്കും ഇതാവർത്തിക്കുക. ശേഷം, കഴുത്ത് ഇരുവശത്തേക്കും പരമാവധി തിരിക്കുക.

 5) കസേരയുടെ അറ്റത്തേക്ക് ഇരിക്കുക. വിരലുകൾ മുകളിലേക്ക് ഉയർത്തി, കൈകൾ പിൻഭാഗത്തേക്ക് കൊണ്ടുവരിക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. ഓരോശ്വാസത്തിലും വാരിയെല്ല് ഉയരുന്നതായി അനുഭവപ്പെടണം

കടപ്പാട് - മാതൃഭൂമി