Tuesday 4 June 2019

ബാലോത്സവം 2019

0 comments
ഏരുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലോത്സവത്തിൽ 32 കുട്ടികൾ പങ്കെടുത്തു. കളികളും പാട്ടും ശാസ്ത്രപരീക്ഷണങ്ങളുമായി K.G സുധീഷ് കുട്ടികളുമായി സംവദിച്ചു. മേഖല സെക്രട്ടറി ശ്രീ കെ. പി. രവികുമാർ, ബാലവേദി കൺവീനർ ശ്രീ കെ. കെ. പ്രദീപ്‌, യൂണിറ്റ് സെക്രട്ടറി . കെ. എസ്. സജീവ്, ബിനോജ് വാസു, രൂപേഷ് ചന്ദ്രൻ, ഷീല രാജു, പി. കെ. അനിൽകുമാർ, എം.വി.ജയേശൻ എന്നിവർ നേതൃത്വം നൽകി.     ബാലോത്സവത്തോടനുബന്ധിച്ച് എരുവേലി യൂണിറ്റിൽ ഒരു ബാലവേദി രൂപീകരിക്കുകയും ചെയ്തു.   "ശാസ്ത്രലോകം ബാലവേദി " എന്നാണതിന് പേരിട്ടിരിക്കുന്നത്.