Saturday 20 November 2010

സംഘടനയെ കുറിച്ച് രണ്ടു വാക്ക്

0 comments
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ്പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (ആംഗലേയം: Kerala Sastra Sahitya Parishath, ചുരുക്കെഴുത്ത്:KSSP). ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്.ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. ഇതില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരും ഇടതു ചിന്താഗതിക്കാരാണെങ്കിലും വലതുപക്ഷക്കാരുള്‍പ്പടെ മറ്റു ആശയങ്ങളില്‍ വിശ്വസിക്കുന്ന അനേകം പ്രവര്‍ത്തകരും അടങ്ങുന്ന സംഘടനയാണ്. ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തില്‍ നിരന്തരം നടക്കുന്നു.
  ചരിത്രം 
1962 ഏപ്രില്‍ എട്ടിന് കോഴിക്കോടു് ഇമ്പീരിയല്‍ ഹോട്ടലില്‍ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടത് ശാസ്ത്രസാഹിത്യരചനയില്‍ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരന്‍ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എന്‍.വി. കൃഷ്ണവാര്യര്‍ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വര്‍ഷം സെപ്റ്റംബര്‍ 10നു കോഴിക്കോട്ടു ദേവഗിരി കോളേജില്‍ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1967 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്തു.
പ്രവര്‍ത്തനം 
കവിയും പത്രാധിപരുമായ എന്‍.വി. കൃഷ്ണവാരിയര്‍, മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരില്‍ പ്രാമാണികനായ പി.ടി. ഭാസ്ക്കരപ്പണിക്കര്‍, അന്തര്‍ദ്ദേശീയ പ്രശസ്തനായ ശാസ്ത്രജ്ഞനും കാലിക്കറ്റ് സര്‍വ്വകലാശാല ജന്തുശാസ്ത്രവകുപ്പ് മേധാവിയുമായ ഡോ.കെ.ജി. അടിയോടി മുതലായവരാണ് പരിഷത്തിന്റെ സംഘാടകര്‍. മാതൃഭാഷയില്‍ ശാസ്ത്രപ്രചരണം നടത്തുക, ശാസ്ത്രസാഹിത്യ രചനകളുടെ പ്രസാധനത്തിന് കൂട്ടായ പരിപാടികള്‍ ആവിഷ്ക്കരിക്കുക, ശാസ്ത്ര വിഷയങ്ങള്‍ ആധാരമാക്കി ചര്‍ച്ചകള്‍ നടത്തുക എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.പിന്നീട് ജനകീയ പ്രശ്നങ്ങളില്‍ സക്രിയമായി പരിഷത്ത് ഇടപെടാന്‍ തുടങ്ങി. ഇക്കാലയളവില്‍, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, പല ആദ്യകാല പ്രവര്‍ത്തകരും പരിഷത്ത് വിട്ടുപോയി. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന്‌ പരിഷത്ത് മുന്‍‌ഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്. സംഘടന നിലവില്‍ മുപ്പത്തി അയ്യായിരത്തോളം ഈ പ്രസ്ഥാനത്തിന്‌ കേരളത്തിലെങ്ങും ശാഖകളുമുണ്ട്. കേരളത്തിനു പുറത്ത് മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായിച്ചേര്‍ന്ന് All India Peoples' Science Network രൂപീകരിച്ച പരിഷത്തിന് ഇന്ത്യയ്ക്കു പുറത്ത് Friends of KSSP പോലുള്ള സൌഹൃദ സംഘങ്ങളുമുണ്ട്.
സംഘടനാ വൃക്ഷം 
പ്രസ്ഥാനത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം യൂണിറ്റ് ആണ്‌. ഗ്രാമങ്ങളായിരിക്കും ഒട്ടുമിക്ക യൂണിറ്റിന്റേയും പ്രവര്‍‌ത്തന പരിധി. ചില യൂണിറ്റുകള്‍ ചിലപ്പോള്‍ ഒരു പഞ്ചായത്ത് തന്നെ ഉള്‍ക്കൊള്ളുന്നതായിരിക്കും. അംഗങ്ങളുടെ എണ്ണവും, പ്രവര്‍ത്തന പരിധിയുടെ വിസ്തീര്‍ണ്ണവും എല്ലാം യൂണിറ്റ് നിര്‍ണ്ണയിക്കുന്നതില്‍ പങ്കു വഹിക്കുന്നു. യൂണിറ്റിനു മുകളില്‍ മേഖലാ ഘടകം ആണ്‌ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ്‌ മേഖലകള്‍ രൂപീകരിച്ചിരിക്കുന്നത്. അതിനു മുകളില്‍ ജില്ലാ ഘടകം.ഏറ്റവും മുകളിലായി കേന്ദ്ര നിര്‍‌വാഹക സമിതി ( സംസ്ഥാന കമ്മറ്റി). സംഘടനാ പരമായുള്ള അന്തിമ തീരുമാനങ്ങള്‍ കേന്ദ്ര നിര്‍‌വാഹക സമിതിയുടേതായിരിക്കും.നിലവില്‍ 135ലേറെ മേഖലകളും 1500 ഓളം യൂണിറ്റുകളുമുണ്ട്. 

ആനുകാലികങ്ങള്‍ 
പ്രധാനമായും മൂന്ന് ആനുകാലികങ്ങളാണ് പരിഷത് പ്രസിദ്ധീകരിക്കുന്നത്.  
  • ശാസ്ത്രഗതി : പൊതുജനങ്ങളെ ബാധിക്കുന്ന, സാമൂഹ്യ പ്രസക്തിയുള്ള, ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണമാണെങ്കിലും, പരിഷത്തിന്റേതല്ലാത്ത (കടക വിരുദ്ധമല്ലാത്ത) നിലപാടുകളും ഈ മാസികയില്‍ കാണാന്‍ സാധിക്കും.
  • ശാസ്ത്രകേരളം : പ്രധാനമായും ഹൈസ്കൂള്‍ പ്ളസ് ടു തലത്തിലുള്ള വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണം. ഹൈസ്കൂള്‍ ക്ലാസ്സുകളിലേയും പ്ലസ്ടു ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കലാണ്‌ പ്രധാന ഉദ്ദേശം.
  • യുറീക്ക : കളികളിലൂടെയും പാട്ടുകളിലൂടെയും അപ്പര്‍ പ്രൈമറി ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ ശാസ്ത്രീയ ചിന്ത വളര്‍ത്തുക എന്നതാണ്‌ ഈ ദ്വൈവാരികയുടെ ലക്ഷ്യം