സുഹൃത്തെ,
ശാസ്ത്രവും കലയും സംയോജിപ്പിച്ച് കാലിക പ്രസക്തമായ വിഷയങ്ങളിൽ ഗൗരവതരമായ ചർച്ചകൾക്ക് സമുഹത്തിൽ തിരികൊളുത്തുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ശാസ്ത്ര കലാജാഥകൾ ഈ വർഷം ജനുവരി 26 മുതൽ പ്രയാണം ആരംഭിക്കുകയാണ്.
പ്രശസ്ത സാഹിത്യകാരൻ സച്ചിദാനന്ദന്റെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധികരിച്ചിട്ടുള്ള കൃതിയായ 'ഗാന്ധി' യുടെ നാടകാവിഷ്കാരമാണ് 1.30 മണിക്കൂർ ദൈർഘ്യമുള്ള 'ഗാന്ധിനാടകയാത്ര' കേരളത്തിലുടനീളം തിരഞ്ഞെടുക്കപ്പെട്ട 96 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കുന്നുണ്ട്.
കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രികരണത്തിൽ, പുരോഗതിയിൽ, സ്വാശ്രയത്തിൽ, സാംസ്കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര പുരോഗതിയാണ് സ്വാതന്ത്യത്തിലൂടെ ഗാന്ധിജി സ്വപ്നം കണ്ടത്. എന്നാൽ സ്വാതന്ത്ര്യാന്തര ഇന്ത്യ
ഇന്നെവിടെയാണെത്തിചേർന്നിരിക്കുന്നത്. അഴിമതി രാഷ്ട്രീയത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. വൻകിട മൂലധനത്തിന്റെ താത്പര്യം സംരക്ഷിക്കലാണ് ഭരണകൂടത്തിന്റെ പ്രധാന കടമയെന്ന സ്ഥിതിയാണുള്ളത്.
വിചാരത്തിലും വചനത്തിലും പ്രവർത്തിയിലും അലിയിപ്പിച്ചെടുത്ത മൂല്യങ്ങളുടെ ഒരു പ്രതീകമാണ് ഗാന്ധി. കാലം ചെല്ലുന്തോറും തിളക്കമേറിയ ഒരു സന്ദേശം. സമകാലിക ഭാരതത്തിന്റെ നീറുന്ന മനസ്സ് ഗാന്ധിജിയെ വിളിക്കുകയാണ്, ഇരുൾ മൂടുന്ന കാലഗതിയിൽ ഒരു ദീപശിഖയായി വഴികാട്ടുവാൻ.....
തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കുന്ന തെക്കൻ കലാജാഥയാണ് 2014 ഫെബ്രുവരി 14 വെള്ളി വൈകീട്ട് 5 മണിക്ക്
നമ്മുടെ സ്വന്തം പഞ്ചായത്തിലെ കണയന്നൂർ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ എത്തി ചേരുന്നത്. ആറു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മുളന്തുരുത്തി മേഖലയിലെ ഏക കേന്ദ്രമാണ് ഇത്.
ചോറ്റാനിക്കര പഞ്ചായത്തിലെ സാംസ്കാരിക പുരോഗമനപ്രസ്ഥാനങ്ങളായ ചിന്താതിയേറ്റെഴ്സ്, കണയന്നൂർ ഗ്രാമീണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം, റസിഡന്റ്സ് അസോസിയേഷനുകൾ , വിവിധ രാഷ്ട്രീയ-സാമുദായിക സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ മറ്റ് പൊതു പ്രസ്ഥാനങ്ങൾ ഇവയുടെയെല്ലാം സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഈ നാടകയാത്ര കാണുന്നതിനും വിലയിരുത്തുന്നതിനും താങ്കളുടേയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യവും സഹകരണവും സ്നേഹവും അഭ്യർത്ഥിക്കുന്നു.
കെ.ജി.കണ്ണൻ
പ്രസിഡന്റ് ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എരുവേലി യുണിറ്റ്
ജെ.ആർ .ബാബു
സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എരുവേലി യുണിറ്റ്

സ്നേഹത്തോടെ
ജോണ്‍സണ്‍ തോമസ്
ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ്
ചെയർമാൻ, സ്വാഗതസംഘം
ബിനോജ് വാസു
കണ്‍വീനർ, സ്വാഗതസംഘം
പി.കെ.അനിൽകുമാർ
പ്രസിഡന്റ് ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എരുവേലി യുണിറ്റ്
കെ.എസ് .സജീവ്