DAKF എറണാകുളം ജില്ലാക്കമ്മറ്റിയുടെയും, ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഡി.ടി.പി. സോഫ്റ്റ്‍വെയറുകളെ പരിചയപ്പെടുത്തുന്ന മുഴുദിന ശില്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 21 ശനിയാഴ്ച എറണാകുളം ടൌണ്‍ ഹാളിന് സമീപമുള്ള ഇ ബാലാനന്ദന്‍ ഫൌണ്ടേഷനില്‍ വെച്ച് നടത്തുന്ന ശില്പശാലയില്‍ സ്ക്രൈബസ്, ഇങ്ക്സ്കേപ്പ്, ജിമ്പ് മുതലായ സോവ്റ്റ്‍വെയറുകള്‍ പരിചയപ്പെടുത്തും. രാവിലെ 9.30മുതല്‍ വൈകിട്ട് 5.30 വരെ നടക്കുന്ന ശില്പശാല Free Software Movement of India അഖിലേന്ത്യാ പ്രസിഡന്റ് ജോസഫ് തോമസ് ഉത്ഘാടനം ചെയ്യും. പ്രശോഭ് ജി ശ്രീധര്‍, ഹസൈനാര്‍ മങ്കട, ആര്‍ക്ക് അര്‍ജുന്‍, ശിവഹരി നന്ദകുമാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. ലാപ്ടോപ്പുമായി എത്തുന്നവര്‍ക്ക് സ്വതന്ത്ര ഡി.ടി.പി. സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള സൌകര്യവും, പ്രായോഗിക പരിശീലനത്തിനായി ലാബ് സൌകര്യവും ശില്പശാലയ്ക്കായി ഒരുക്കും. കെ.എസ്.ഇ.ബി.ഒ.എ യുടെ മുഖപത്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിഷത്ത് വാര്‍ത്ത, ആന്ധ്രയിലെ പ്രജാശക്തി ദിനപത്രം മുതലായവ ഇപ്പോള്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്‍വെയറിലാണ് പ്രസിദ്ധീകരിക്കുന്നത്. മലയാള അച്ചടി രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ വിപുലമായ സാധ്യതകള്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യമാണ് ശില്പശാലയ്ക്കുള്ളത്. താതാപര്യമുള്ളവര്‍ http://goo.gl/X0tZkv എന്ന വിലാസത്തിലോ 9446582917 എന്ന നമ്പറിലോ പേരു് രജിസ്റ്റര്‍ ചെയ്യുക.
ശിവഹരി നന്ദകുമാര്‍ കെ. ചന്ദ്രന്‍പിള്ള
സെക്രട്ടറി സെക്രട്ടറി
DAKF എറണാകുളം EBRF എറണാകുളം
9446582917
ശിവഹരി നന്ദകുമാര്‍ കെ. ചന്ദ്രന്‍പിള്ള
സെക്രട്ടറി സെക്രട്ടറി
DAKF എറണാകുളം EBRF എറണാകുളം
9446582917