Thursday, 19 June 2014

വായനാദിനം

0 comments
ഇന്ന്  ജൂണ്‍ 19 വായനാദിനം 
ശംസകൾ
വായന എത്രയോ കുറഞ്ഞു പോയി. visual media വായനയെ തകർത്തു 
ഗ്രാമങ്ങളിലെ വായനശാലകൾ ഒരു കാലത്ത് പുസ്തകമേടുക്കാൻ വരുന്നവരേ കൊണ്ട് നിറഞ്ഞിരുന്നു. പത്രവായനയുടെ പൊതു ഇടവും വായനശാല ആയിരുന്നു. ഇന്നോ?

എനിക്കറിയാം. ഞാൻ ഒരു വയനശാലയുടെ പ്രസിഡെൻ റ്  ആണ്. വായനശാലയുടെ ഗ്രേഡ് അനുസരിച്ച് ദിവസവും ഇഷ്യൂ ചെയ്യേണ്ട പുസ്തകങ്ങള ചെലവായതായി കൃത്രിമ രേഖ ഉണ്ടാക്കി വായനശാലയെ എങ്ങിനെയെങ്കിലും നില നിർത്തുന്നു . പ്രൊജക്റ്റ്‌ ചെയ്യാൻ വരുന്ന സ്കൂൾ കുട്ടികളാണ് വല്ലപ്പോഴും വരിക. 

എത്ര നാൾ  ഇത് നില നിൽക്കും 

സിംഗപ്പൂരിലെ ഒരു ലൈബ്രറിയിൽ ഞാൻ ഇന്നലെ പോയി. എന്റെ കൊച്ചുമകൻ 8 പുസ്തകമെടുത്തു. അതിൽ എനിക്കു വേണ്ടി എടുത്ത 3 എണ്ണവും പെടും. പബ്ലിക്‌ ലൈബ്രറി ആണ്. Fully computer  controlled ആണ്. അവിടെയും രണ്ടു വര്ഷം മുന്പ്  കണ്ട തിരക്കില്ല. കൂടുതൽ പേരും റഫറൻസ്-നു വരുന്ന വിദ്യാർഥികളും പ്രായമായവരും മാത്രം . ചുരുക്കത്തിൽ  ഇതൊരു ആഗോള പ്രതിഭാസം തന്നെ.

ഇപ്പോൾ വായന തീവണ്ടിയിലും മറ്റുമുള്ള യാത്രവേളയിലേക്ക്  ചുരുങ്ങി. 

വായനയുടെ മധുരം നമ്മുടെ പുതിയ തലമുറയെ എങ്ങിനെ മനസ്സിലാക്കി കൊടുക്കും?

ആലോചിക്കണം 

മോഹൻ ദാസ്‌ മുകുന്ദൻ