മാതൃഭൂമിയിൽ ഇന്ന് വന്ന ലേഖനം ശ്രദ്ധിച്ച് കാണുമല്ലോ. പ്രതികരണം എഴുതുമല്ലോ?
ഈ ഇരട്ടത്താപ്പിന് വഴങ്ങണോ ?
ഡോ. ജോസ് സെബാസ്റ്റ്യന്‍
അനാദായകരമായ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?
ഇക്കാര്യത്തില്‍ ഒരാലോചന
http://www.mathrubhumi.com/article.php
Ithinu V.Manoj nalkiya prathikaranam thazhe nalkunnu.
ലേഖനത്തിലെ ആശയങ്ങളോട് ഭാഗീഗമായി മാത്രം യോജിക്കുന്നു. അനാദയകരമായ കുറേ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണം. ഏത്? എങ്ങിനെയന്നുള്ളതാണ് ആദ്യം? അറിയില്ല..!!@ 4 കുട്ടികള്‍ക്ക് വേണ്ടി 4 അധ്യാപകരൊക്കെ ചിലയിടങ്ങളിലൊക്കെ ഇവിടെയുണ്ടെന്ന വസ്തുത വലിയ പ്രതിസന്ധിതന്നെയാണ്.
പക്ഷെ അണ്‍-എയ്ഡഡ് സ്കൂളുകള്‍ ആവശ്യാനുസരണം അനുവദിച്ചാല്‍ മത്സരം കൂടും ക്വാളിറ്റി വര്‍ദ്ധിക്കും എന്നൊക്കെയുള്ള ലേഖകന്‍റെ കണ്ടെത്തല്‍ തീര്‍ത്തും അശാസ്ത്രീയമായ വിലയിരുത്തലാണ്. ഒന്നും സംഭവിക്കുകയില്ല. പൊതുവിദ്യാലയങ്ങള്‍ ഇല്ലാതായാല്‍ പിന്നെ സ്വകാര്യ സ്കൂളുകളാവും പിന്നെ അവരുടെ അജണ്ടകള്‍ നിശ്ചയിക്കുക. ഫീസ്.. പ്രവേശനം.. എല്ലാം എല്ലാം. ഒരു സാമൂഹ്യ നിയന്ത്രണവും ഇവിടുണ്ടാവില്ല. (സ്വാശ്രയ കോളേജുകളുടെ ഉദാഹരണം തന്നെ ധാരാളം).
1978-79 കാലഘട്ടത്തിലാണ് ഏറ്റവും വലിയ എന്‍ട്രോള്‍മെന്‍റ് ഇവിടെ ഒന്നാം തരത്തില്‍ ഉണ്ടായത്. ഭൂപരിഷ്ക്കരണത്തിന്‍റെ തുടച്ചയായി എല്ലാവരും സ്കൂളിലത്താന്‍ ശ്രമിച്ച കാലം. 8 ലക്ഷത്തില്‍പരം പേര്‍ അന്ന് സ്കൂള്‍ പ്രവേശനം നേടിയെന്നാണ് കണക്ക്. പിന്നീട് എന്‍ട്രോള്‍മെന്‍റ് താഴോട്ട് തന്നെയായിരുന്നു. ഇന്നത് കേവലം 3 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. ഇതൊന്നും പരിഗണിക്കാതെ കേരളത്തിലെ സ്വകാര്യ സ്കൂള്‍ മാനേജര്‍മാുടെ ഇംഗിതത്തിന് അനുസരിച്ച് തസ്തികകകള്‍ അനുവദിക്കുകയും കോഴവാങ്ങി അധ്യാപകരെ നിയമിക്കാനും അവര്‍ക്ക്അനുമതി നല്‍കുകയും, സ്വകാര്യ അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങാനും പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം കൂടി ഇവിടെ ചര്‍ച്ച ചെയ്യ്ണം. എങ്കിലെ ഈ സംവാദം ജനാധിപത്യപരമാകുകയുള്ളു.
അടച്ചുപൂട്ടുന്ന വിദ്യാലയങ്ങളുടെ ആസ്ഥി സര്‍ക്കാരിലേക്ക് തന്നെ കണ്ടുകെട്ടണം. സ്വകാര്യ മാനേജര്‍മാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന് അത് വിട്ടു കൊടുക്കാന്‍ കഴിയില്ല. തുടര്‍ന്ന് വിവിധതരത്തിലുള്ള സാമൂഹ്യ സേവന കേന്ദ്രങ്ങളാക്കി അവയെ മാറ്റണം. തൊഴില്‍ പരീശലനം, ഉത്പാദന കേന്ദ്രങ്ങള്‍ എന്നിവയുടെ സാധ്യതകളും ആരായണം.ഇതിന് വഴങ്ങുന്ന മാനേജര്‍മാരുടെ സ്കൂുകളിലെ അധ്യാപകരെമാത്രമേ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതുള്ളു എന്ന തീരുമാനം എടുക്കാന്‍ കഴിയുമൊ?