ഇതൊരുപക്ഷേ പല സുഹൃത്തുക്കൾക്കും അറിയാവുന്ന കാര്യം ആവും...എങ്കിലും ഇത് അറിയില്ലാത്ത പാവപ്പെട്ട പലരുമുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടങ്കിൽ അവർക്ക് ഉപകാരപ്പെടട്ടെ...ആന്തരിക അവയവങ്ങളുടെ പ്രവർത്തനം അതി സുക്ഷ്മമായി വ്യക്തമാകുന്നMRI സ്കാനിങ്ങിനു സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 4000 മുതൽ10000 വരെ ആണ്.ഏറ്റവും അത്യാധുനിക സ്കാനിംഗ് ഉപകരണം ഉപയോഗിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഇതിനു വെറും 1800 മുതൽ 3300 വരെ മാത്രം. ഇനി സീ റ്റി സ്കാനിങ്ങിൻറെ കാര്യം ആണെങ്കിൽ ഇവിടത്തെ നിരക്ക് 900 മുതൽ1500 വരെ ആണ്.പുറത്തുള്ള ആശുപത്രിയിൽ ആണെങ്കിൽ ഇതിനു 2000 മുതൽ 8000 രൂപ വരെ ആണ്. പുറത്തുള്ള ഏതൊരു ആശുപത്രിയിൽ ഉള്ള രോഗിക്കും ഡോക്ടറുടെ കുറിപ്പുമായി വന്നാൽ ഇവിടെ MRI സ്കാനിംഗ് നടത്താവുന്നതാണ്. പക്ഷെ അതിനു ഒരു 450 രൂപ അധികം അടക്കേണ്ടി വരും.ഇത്ര കുറഞ്ഞ ചാർജ് ആയിട്ടും പുറത്തു നിന്നും വളരെ കുറച്ചു രോഗികളെ ഇവിടെ സ്കാനിങ്ങിനു വരുന്നുള്ളൂ. എറണാകുളം ആശുപത്രിയിൽ ഇതുവരെ പുറത്തുനിന്നും വന്ന രോഗികൾ 150ല്‍ താഴെ മാത്രം.
MRI സ്കാനിംഗ് നിരക്കുകൾ****************************
തല, സ്പൈനൽകോഡ് -1800 രൂപ
വയർ - 2400
കാൽ - 2200
നട്ടെല്ല് - 1400 മാത്രം.
വലിയ ഓഫറുകൾ പ്രഖ്യാപിക്കുന്ന സ്വകാര്യ ലാബുകൾ പോലും 4000രൂപയിൽ കുറവുള്ള ഒരു സ്കാനിങ്ങും ഇല്ല. എന്നിട്ടും വളരെ കുറവ് രോഗികൾ മാത്രം.ഇതിന്റെ കാരണം ചില പാവപ്പെട്ട രോഗികളുടെ അറിവില്ലായ്മയും അത് മുതലെടുത്ത് സ്വകാര്യ ലാബുകളെ കൊള്ള ലാഭം കൊയ്യാൻ അനുവദിക്കുന്ന ഡോക്ടർമാരും.നമ്മുടെ ഇടയിൽ ഉള്ള സുഹൃത്തുക്കളുടെ പരിചയത്തിൽ ഇതുപോലെ സ്കാനിങ്ങിനായി ബുദ്ധിമുട്ടുന്ന ആരെങ്കിലും ഉണ്ടങ്കിൽ ആശുപത്രിയുമായി ബന്ധപെടുകഷെയര്‍ ചെയ്യുക നിങ്ങളുടെ സുഹൃത്തുകള്‍ക്കു കൂടി ഉപകാരം ആകട്ടെ...
ബന്ധപ്പെടേണ്ട നമ്പർ : 0484-2367252