അശാസ്ത്രീയമായ ഹയർസെക്കന്ററി സമയമാറ്റം പിൻവലിക്കുക
അശാസ്ത്രീയമായ ഹയർ സെക്കന്ററി സമയ മാറ്റം മൂലം വിദ്യാർദ്ധികൾക്കുണ്ടാകുന്ന സാമൂഹ്യ - ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ പരിഷ്കാരം അടിയന്തിരമായി പിന് വലിക്കണമെന്നു എറണാകുളം ജില്ലാ വിദ്യാഭ്യാസ കണ്‍വൻഷൻ ആവശ്യപ്പെട്ടു .ആദ്യ ടേം അവസാനിക്കാറായിട്ടും പാഠപുസ്തകങ്ങളും അദ്ധ്യാപന സഹായികളും പൂർണമായി ലഭ്യമാകാത്തതിലും ,അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി .വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നത്തിനുമായി ആഗ 9 നു കോതമംഗലം റ്റൗണ്‍ യു പി സ്‌കൂളിൽ നടന്ന കണ്‍വ ന്ഷനിൽ ജില്ലാ പ്രസിഡനറ് ഡോ കെ എം സംഗമേശൻ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികൾ അവതരിപ്പിച്ചു .സ്വാശ്രയം ,സ്വയംഭരണം തുടങ്ങിയ മനോഹരമായ ആശയങ്ങൾ വിദ്യാഭ്യാസ രംഗത്ത് അപകട സൂചനകളാകുന്നു .സ്വാശ്രയ വിദ്യാഭ്യാസം ഏൽപ്പിച്ച ക്ഷതങ്ങൾ നേരറിവാണിന്നു ,സ്വയം ഭരണത്തിലൂടെയും ലക്ഷ്യം കച്ചവടം മാത്രമാണ് .ഭൗതിക സാഹചര്യം വർദ്ധിപ്പിച്ചു കൊണ്ടുമാത്രം വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കഴിയില്ല . മികച്ച അധ്യാപകരും വിദ്യാർഥികളും അവിഭാജ്യ ഘടകമാണ് .
പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളിലേറെയും ദരിദ്രരാണ് .മദ്ധ്യവർഗം പിന്മാറിക്കൊണ്ടിരിക്കുന്നു .വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നത്തിനെതിരെയല്ല അതിലേക്കു നയിക്കുന്ന കാരണങ്ങൾ ക്കെതിരെ പ്രതികരിക്കണം വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് അദ്ധ്യാപകര്ക്ക് ബാധ്യതയുണ്ട് .കൂടുതൽ വിശ്വാസ്യത ആർജിക്കണം . പൊതു വിദ്യാഭ്യാസ രംഗത്തെ വിലയിരുത്തികൊണ്ട് ഈ രംഗത്ത് ഏറെ പഠനങ്ങൾക്ക് നേതൃത്വം നല്കിയ സി മധുസൂദനൻ അഭിപ്രായപ്പെട്ടു .ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തോടെ ഏതെങ്കിലും മേഖലയിൽ കുട്ടികൾ ശേഷി നേടണം അദ്ദേഹം പറഞ്ഞു ജില്ലാ വിദ്യാഭ്യാസ കണ്‍ വീനർ എം ആർ മാർട്ടിൻ അദ്ധ്യക്ഷനായിരുന്നു . സ്വാഗത സംഘം ചെയർമാൻ സി വി ജേക്കബ് സ്വാഗതം പറഞ്ഞു .ചർച്ചയിൽ വിഷയസമിതി ചെയർമാൻ മാത്യു ചെറിയാൻ , കെ കെ ഇ ണ്ണായി മാസ്റർ ,കെ എസ ടി എ സബ് ജില്ലാ സെക്രട്ടറി ജോസ് ചൂവേലിക്കര ,കെ കെ പ്രദീപ് കുമാർ , ഇ ടി രാജൻ തുട ങ്ങിയവർ സംസാരിച്ചു . ജില്ലാ സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു .തുടര്ന്നു നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് പി ആർ രാഘവൻ , എൻ യു മാത്യു ,ടി ടി പൗലോസ് , കെ കെ ഭാസ്കരൻ , എം എസ ജയശ്രീ തുടങ്ങിയവർ നേതൃത്വം നല്കി ആഗ 18 നു ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ തല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു , സ്വാഗത സംഘം ജനറൽ കണ്‍ വീനര് ജിതിൻ മോഹൻ നന്ദി പറഞ്ഞു കോതമംഗലംമേഖല സംഘാടനപ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം നല്കി . 120 പേര് പങ്കെടുത്തു