Tuesday, 23 September 2014

രണ്ടാംഘട്ടസംസ്ഥാനതല പരിശീലനം

0 comments

നമ്മുടെ ഈ വർഷത്തെ പ്രധാനപ്പെട്ട പ്രവർത്തനമായ  ശാസ്ത്ര ബോധന കാമ്പയിൻ പരിപാടിയുടെ രണ്ടാംഘട്ടസംസ്ഥാനതല പരിശീലനം ( പാലക്കാട് , തൃശൂർ , എറണാകുളം ,ഇടുക്കി ജില്ലകളിൽ നിന്നും) മുവാറ്റുപുഴ  ടി ടി ഐ ൽ വച്ച് സെപ്തംബർ 27 / 28തീയതികളിൽ നടക്കുന്നു . 
വിശദമായ ഉള്ളടക്കം
സെപ്തംബർ 27
10.00-10.15......ആമുഖം
10.15-11.15.....ക്ലാസ്സ്-1....സമകാലിന കേരളവും ശാസ്ത്രബോധവും      
11.15-01.15--   ക്ലാസ്സ്-2  ....പ്രകൃതിയും മനുഷ്യനും
2.00-04.00-      ക്ലാസ്സ്-3.....ശാസ്ത്രവും ജീവിതവും
4.00-4.15 - ലഘു സിനിമ
04.15-06.15-   ക്ലാസ്സ് 4......ശാസ്ത്രവും കപടശാസ്ത്രവും. 
 6.15-7.00- ലഘു ഭക്ഷണം, വിശ്രമം
07.00-09..00-   ക്ലാസ്സ്-5- ..ജ്യോതിഷവും ജ്യോതിശാസ്ത്രവും 
9.30-11.00--ഓപ്പണ്‍ ഫോറം
സെപ്തംബർ 28 
8.30-10.30... ക്ലാസ്സ് 6-..ശരീരം, മനസ്സ്, ആരോഗ്യം,ചികിത്സ..
10.30-11.45-  ക്ലാസ്സ്7..കമ്പോളവും വിശ്വാസവും
11.45-12.45-  നിലവിലെ നിയമങ്ങളും മഹാരാഷ്ട്ര മാതൃക നിയമ സാധ്യതയും..
12.45-1.15 ശാസ്ത്രബോധന ക്യാമ്പയിന്‍ എന്തിന്, എങ്ങിനെ  
2.00-3.30-ചർച്ച,  സയന്‍സ് സ്കൂള്‍- ക്ലാസ്സുകള്‍ക്കുള്ള കുറിപ്പ് തയ്യാറാക്കല്‍& പ്ലാനിംഗ്--2ഗ്രൂപ്പ്- (1.പ്രകൃതി, ശാസ്ത്രം, ജീവിതം..,    2  കേരളീയജീവിതവും അശാസ്ത്രീയതകളും  3.മാറുന്ന മലയാളി മനസ്സും ശാസ്ത്രബോധവും )
3.30-4.00- ക്യാമ്പ് വിലയിരുത്തല്‍, സമാപനം

സമകാലിന കേരളവും ശാസ്ത്രബോധവും.. കേരളം പൊതു ധാരണകള്‍,വിദ്യാഭ്യാസ പുരോഗതി,ശാസ്ത്രജ്ഞരുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും സുലഭത,എന്നിട്ടും വ്യക്തിയുടെയും നാടിന്റെയും പ്രശ്നങ്ങള്‍ക്ക് ശാസ്ത്രം പ്രയോഗ്ക്കായ്ക,കേരളീയ ജീവ്ത പരിസരങ്ങളിലും കാഴ്ചപ്പാടുകളിലും നിറഞ്ഞുനിൽക്കുന്ന അശാസ്ത്രീയത,  ഉദാഹരണങ്ങള്‍,പ്റശ്ന കാരണവും ചെയ്തിയുടെ ഫലവും പരിഗണിക്കാതുള്ള പരിഹാര നടപടികള്‍,ഉറക്കികിടത്തുന്നതില്‍ സാംസ്കാരികാന്തരീക്ഷത്തിന്റെ പങ്ക്,,കേരളത്തിന്റെ ഇന്നലെകള്‍,നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയസാംസ്കാരിക സംഘടനകളും,   , ആഗോളവത്കരണം+ഉപഭോഗപരത+ജാതീയതയും മതവും, ആത്മീയ വ്യാപാരഴും അന്ധ വിശ്വാസ വ്യാപനവും, ആപത്കരമായ വികസനപാതയില്‍,    .പ്രകൃതിയും മനുഷ്യനും.....വിശ്വ മാനവന്‍, പ്രപഞ്ചം-(സൗരയൂഥം,ഗാലക്സികള്‍, വികസിക്കുന്ന പ്രപഞ്ചം,പ്രപഞ്ചോത്പത്തി), ഒരേയൊരു ഭൂമി?, എന്താണ് ജീവന്‍, ജീവന്റെ ആവിര്‍ഭാവവും പരിണാമവും,ജൈവവൈവിധ്യം,മനുഷ്യ പരിണാമം,മനുഷ്യനും പ്രകൃതിയും( ഭീതിയും ആരാധനയും, മനസ്സിലാക്കല്‍, മാറ്റിതീര്‍ക്കല്‍,),പ്രകൃതി മനുഷ്യനായ് സൃഷ്ടിക്കപ്പെട്ടതു?, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യത്മിക ബന്ധം മനസ്സിലാക്കി മുന്നേറാന്‍ ശാസ്ത്രം പ്രയോജനപ്പെടുത്തുക.

ശാസ്ത്രവും ജീവിതവും....മനുഷ്യന്‍ എന്ന മൃഗം, മനുഷ്യനും മറ്റ് മൃഗങ്ങളുമായുള്ള വ്യത്യാസം,ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍,സാമൂഹ്യജീവിതം, അധ്വാനം,ഭാഷ,ഗണിതം(വര്‍ഗീകരണം, എണ്ണം),തീ,ചക്രം,കൃഷി,ശാസ്ത്രത്തിന്റെ വികാസം,,സാങ്കേതിക വിദ്യ  അച്ചടിയും അറിവിന്റെ വ്യാപനവും,ശാസ്ത്ര വിപ്ളവം,സാങ്തിക വിദ്യയുടെ കുതിച്ചു ചാട്ടം,,സമ്പത്തിന്റെയും സാങ്കേതിക വിദ്യയുടെയും മേല്‍ മൂലധനത്തിന്റെ ആധിപത്യം, സാമൂഹ്യ ബന്ധങ്ങള്‍,ശാസ്ത്രീയ തിരിച്ചറിവും മാറുന്ന പ്രകൃതി വീക്ഷണവും,, ശാസ്ത്രവും സാമൂഹ്യബോധവും.

ശാസ്ത്രവും കപടശാസ്ത്രവും.....എന്താണ് ശാസ്ത്രം, ശാസ്ത്രത്തിന്റെ രീതി,  ശാസ്ത്ര വിജ്ഞാനത്തിന്റെ സവിശേഷതകള്‍, ശാസ്ത്രവും വിശ്വാസവും, ആചാരങ്ങള്‍, കപടശാസ്ത്രം, പോസിറ്റീവ് എനര്‍ജി,വാസ്തു, ജന്മനക്ഷത്ര കല്ലുകള്‍,ഓറ

ശരീരം, മനസ്സ്, രോഗം, ചികിത്സ...മനുഷ്യ ശരീരം- വളര്‍ച്ചയുടെ ഘട്ടങ്ങള്‍,ജനിതക ഘടങ്ങള്‍,സ്ത്രീ പുരുഷ വിത്യാസം, മാനസിക  വളര്‍ച്ച, രോഗ കാരണങ്ങള്‍,ആധുനിക ചികിത്സാ രീതി,കപട ചികിത്സകള്‍,ശാസ്ത്രീയ അടിത്തറയില്ലാത്തവ, 

ജ്യോതിഷവും ജ്യോതിശാസ്ത്രവും...ജ്യോതിശാസ്ത്രം- അടിസ്ഥാന ധാരണകള്‍, പ്രാചീന ജ്യോതിശാസ്ത്രവും കാലഗണനയും, ജ്യോതിഷ സങ്കല്പങ്ങള്‍- അതിലെ അശാസ്ത്രീയത, പ്രവചനങ്ങളുടെ ശാസ്ത്രീയതകമ്പോളവും വിശ്വാസവും...ആഗോളവത്കരണ കാലത്തെ ശാസ്ത്ര പുരോഗതിയുടെ സവിശേഷത, ശാസ്ത്രം സമം സാങ്കേതിക ഉത്പന്നം, മാധ്യമ സ്വാധീനം,,ആത്മീയ വ്യാപാരം,ആള്‍ദൈവങ്ങള്‍, വിശ്വാസ ചൂഷണങ്ങള്‍,മുഖ്യ ഇരകള്‍ സ്ത്രീകളും,കുട്ടികളും ദുര്‍ബല വിഭാഗങ്ങളും 

ശാസ്ത്ര ബോധന ക്യാമ്പയിന്‍ എന്തിന്, എങ്ങിനെ.-- വേണം മറ്റൊരു കേരളം, തിരിച്ചറിവില്ലാതെ  പൊതുസമൂഹം, ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക,വികസന മേഖലകളിലെ ശാസ്ത്രീയ ഇടപെടലുകള്‍,,യഥാര്ത്ഥ പ്രശ്ന പരിഹാരം ചൂണ്ടി ക്കാട്ടല്‍,സാംസ്കാരിക മാറാലകളില്‍ നിന്ന് മോചിപ്പിക്കള്‍, എന്തിനെയൊക്കെ ലക്ഷ്യംവെക്കണം,എന്തൊക്കെ ചെയ്യാം..